ഏകദേശം ഒന്‍പതു മുതല്‍ പത്തു വര്‍ഷം പഴക്കമുള്ള ഇ-മെയിലുകള്‍ !
സത്യം പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ നിശബ്ദമായി ഇല്ലായ്മ ചെയ്തത്, പഴയ എഴുത്തുകുത്തുകളെ മാത്രമല്ല , ഹൃദയസ്പര്‍ശികളായ ഇമെയിലുകളെ കൂടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ലെന്നു അറിയുക ...
ജോലി കിട്ടി ബോംബെയില്‍ പോയതും , ജോലിയില്‍ ജോയിന്‍ ചെയ്തതും , ആദ്യമായി ശമ്പളം വാങ്ങി നാട്ടിലേക്ക് അയച്ചതും അങ്ങനെ ഒരു പിടി ഓര്‍മ്മകള്‍ നിറഞ്ഞു നില്കുന്ന മെയിലുകള്‍ .
ചിലവ കണ്ണ് നിറയിക്കുന്നവ , ചിലത് വായിച്ചാല്‍ അങ്ങ് തൃശൂര്‍ പുഞ്ചക്കോളിന്റെ കാറ്റ് ഏല്ക്കുന്ന സുഖം തരുന്നവ മറ്റു ചിലവ വായിക്കുമ്പോള്‍ മുഖത്തു ഒരു കുസൃതിച്ചിരി വരും . മനസ്സ് പറയും,
എടാ കള്ളാ ...
2003 ല്‍ തുടങ്ങി 2007 ലെ മെയിലുകള്‍ വായിച്ചു സമയം നോക്കുമ്പോള്‍ സമയം രാത്രി 10:30 കഴിഞ്ഞിരിക്കുന്നു . അടുത്ത ചില സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡും ചെയ്തു .
കൊള്ളാം ... ഒരു പുതിയ നേരം പോക്ക് . ശ്രമിച്ചു നോക്കൂ ...
ഈയിടെ സുബീഷിനെ വിളിച്ചപ്പോള്‍ പറഞ്ഞു , ഞാനും ഈയിടെ ഇതൊന്നു ചെയ്തു നോക്കി വിനോദ് ...
പക്ഷെ ഓര്‍മ്മകള്‍ അതിഭയങ്കരണ്മാര് ആണ് . സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അങ്ങ് വലിച്ചു കൊണ്ട് പോകും .മുറുകെ പിടിച്ചു നില്ക്കുക .,,,
പ്രത്യേകിച്ച് നിങ്ങള്‍ ദൂരെയാണെങ്കില്‍ ...
പക്ഷെ ഓര്‍മ്മകള്‍ അതിഭയങ്കരണ്മാര് ആണ് . സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അങ്ങ് വലിച്ചു കൊണ്ട് പോകും .പിടിച്ചു നില്ക്കുക . പ്രത്യേകിച്ച് നിങ്ങള്‍ ദൂരെയാണെങ്കില്‍ ...
ReplyDeleteഏകാന്തതയില്‍ വെറുതേ ഓര്‍മിക്കുന്നതും ഒരു സുഖമല്ലേ...... അന്ന് ഞാന്‍ അവനെ/അവളെ ഓര്‍ക്കുകയായിരുന്നു എന്ന് പിന്നെ ഓര്‍ക്കുന്നത് ഒരു സുഖമുള്ളും ഓര്മ തന്നെയല്ലേ.....
ReplyDeleteസത്യം പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ നിശബ്ദമായി
ReplyDeleteഇല്ലായ്മ ചെയ്തത്, പഴയ എഴുത്തുകുത്തുകളെ മാത്രമല്ല ,
ഹൃദയസ്പര്‍ശികളായ ഇമെയിലുകളെ കൂടെയാണെന്ന് പറഞ്ഞാല്‍
അതിശയോക്തിയല്ലെന്നു അറിയുക .