Thursday, July 16, 2009

രണ്ടായിപ്പിരിഞ്ഞ ശിരോരേഖ ...

സാമുദ്രിക ലക്ഷണ ശാസ്ത്രത്തില്‍ ഞാന്‍ എന്നാണാവോ മാസ്റ്റര്‍ ബിരുദം എടുത്തത്‌ ?.അറിഞ്ഞു കൂടാ . എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ മുഖം നോക്കി ലക്ഷണം പറഞ്ഞ ഒരെണ്ണം പോലും ശരിയായ ചരിത്രമില്ല . എടൊ വിനോദെ ഇത്തരം രഹസ്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തില്ല എന്ന് തനിക്കു തന്നോടു തന്നെയുള്ള കരാറിനെ കളഞ്ഞു കുളിച്ചില്ലേ ?... ആ ... ഇടയ്ക്കു അങ്ങനെയൊരു നുണയൊക്കെ പറയാം ... പ്രശ്നമില്ല ...

സാമാന്യം വേഗത്തില്‍ തന്നെയാണ് ഞാന്‍ നടക്കുന്നത് ." പേഴ്സ് കളഞ്ഞു പോയി , അടുത്ത ട്രെയിന്‍ പിടിക്കാന്‍ എനിക്കൊരല്‍പം പണം തരാമോ" എന്ന് ചോദിച്ച , ഏകദേശം പതിനാലു പതിനഞ്ചു വയസ്സ് തോന്നിക്കുന്ന പയ്യനെ കാണാത്ത ഭാവത്തില്‍ മാറി കടന്നു പോകുമ്പോള്‍ എനിക്കുള്ളില്‍ ഉണ്ടായ വിചാരങ്ങള്‍ താഴെ പറയുന്നവയാണ് .

1) ഇതൊന്നും നമ്മുടെ അടുത്ത് ചെലവാവില്ല ക്ടാവേ ...
2) ഒരു പക്ഷെ അവന്‍ ശരിക്കും ... ? ആദ്യമായി കൈ നീട്ടുന്നവന്റെ ചമ്മലുണ്ട് അവന്‍റെ മുഖത്ത് ...

പലപ്പോഴും ഞാന്‍ അങ്ങനെയാണ് . ഏത് കാര്യത്തിനും രണ്ടഭിപ്രായം എനിക്ക് തോന്നാറുള്ളത് രണ്ടായിപ്പിരിഞ്ഞ ശിരോരേഖ ഉള്ളതിനാലാണോ ? .

പഴ്സില്‍ ഉള്ള കാശില്‍ നിന്നും ചെറിയൊരു തുക അവനു കൊടുത്താല്‍ ഒരു മാനവും ഇടിഞ്ഞു പോകില്ല എന്നറിയാമെങ്കിലും ഞാന്‍ നടന്നകന്നു . അല്പം അകലെ ചെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ മുഖം താഴ്ത്തി നില്‍ക്കുന്നു അതെ ഇടത്തില്‍ . ഒരു പക്ഷെ അവന്‍റെ ആദ്യത്തെ അനുഭവമായിരിക്കാം . ആദ്യമായി അവനതു ചോദിച്ചത് എന്നോടായിരിക്കാം ...

2 comments:

  1. പലപ്പോഴും ഞാന്‍ അങ്ങനെയാണ് . ഏത് കാര്യത്തിനും രണ്ടഭിപ്രായം എനിക്ക് തോന്നാറുള്ളത് രണ്ടായിപ്പിരിഞ്ഞ ശിരോരേഖ ഉള്ളതിനാലാണോ ? .

    ReplyDelete
  2. ഇത്തവണ ഞാന്‍ നാട്ടില്‍ പോകുമ്പോഴും വന്നിരുന്നു ഒരാള്‍... ബസ്സ് ടിക്കറ്റിനുള്ള പണം കളഞ്ഞു പോയെന്നും പറഞ്ഞ് പൈസ ചോദിച്ചു. അപ്പോള്‍ ഇതേ പോലെ 2 ചിന്തകള്‍ എന്റെ മനസ്സിലും വന്നു. പിന്നെ, എന്തെങ്കിലുമാകട്ടെ എന്നോര്‍ത്ത് പണം കൊടുത്തു.

    ReplyDelete