Monday, August 11, 2014

നേത്രോന്മീലനം .....

കുറച്ചു കൂടെ . ഇതാ കഴിഞ്ഞു ....  ഈ പേജ് കൂടെ എഴുതിക്കഴിഞാൽപ്പിന്നെ കിടക്കാം .     മനുവിൻറെ  നിർത്താതെയുള്ള വിളി കേട്ടപ്പോൾ അച്ഛൻ രാമനുണ്ണി മാഷ്‌ പറഞ്ഞു .

ഇതെന്നും പതിവുള്ളതാണ് . അച്ഛൻ ടീച്ചിംഗ് നോട്ട്സ്  എഴുതുകയോ,അന്ന് വായിച്ചു തീർത്ത പുസ്തകത്തിന്റെ ശ്രദ്ധേയമായ ഭാഗങ്ങൾ എഴുതി വയ്ക്കുകയോ , ഡയറിയെഴുതുകയോ ആണ് .

അച്ഛൻ കൈകാൽ കഴുകി കട്ടിലിൽ വന്നു കിടന്നു.

" ഇന്ന് ഇടത്തേക്കാൽ ഉഴിഞ്ഞാൽ മതി ... " . മനു പതുക്കെ അച്ഛന്റെ  കാലെടുത്തു മടിയിൽ  വച്ച് ഉഴിഞ്ഞു തുടങ്ങി . ഒരഞ്ചു  മിനിറ്റ് ഉഴിഞ്ഞു കാണില്ല , മനു ചോദിച്ചു  ... "മതിയോ ?" ... അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു . ഒരഞ്ചു മിനിട്ട് കൂടെ ഉഴിഞ്ഞ് കുട്ടി കിടന്നോളൂ . 

അച്ഛൻ കണ്ണുകളടച്ചുംകൊണ്ട് നാമം ചൊല്ലുകയാണ് . ഗീതാ ശ്ലോകങ്ങളോ, ശ്രീകൃഷ്ണ വിലാസത്തിലെ ശ്ലോകങ്ങളോ ആണ് . 

"എന്നാൽ ഇനി മതി ,  കിടന്നോളൂ ".രാമനുണ്ണി മാഷ്‌ പറഞ്ഞു തീരുന്നതിനു മുൻപേ മനു അച്ഛന്റെ  അടുത്ത് വന്നു കിടന്നു . അച്ഛനെ  മുറുക്കെ കെട്ടിപ്പിടിച്ചു ചോദിച്ചു "എന്നിട്ടെന്തുണ്ടായി ?... "

"അങ്ങനെ പാണ്ഡവർ ഏകചക്രയിൽ ബകനെയും വധിച്ച്‌ താമസിക്കുകയാണ് " . രാമനുണ്ണി മാഷ്‌ പറഞ്ഞു നിർത്തി  . ബകവധത്തിനു  പോകുന്ന ഭീമസേനന്നും , മറ്റു പാണ്ഡവരും മനുവിന് മുൻപിൽ നില്ക്കുകയാണ് . പാണ്ഡവരുടെ വനവാസ, അജ്ഞാത വാസ യാത്രകളിൽ മനുവും , രാമനുണ്ണി മാഷും അവര്ക്ക് കൂടെയുണ്ട്  . 

ആരാണാദ്യം ഉറങ്ങിയതെന്നറിയില്ല , മനുവായിരിക്കണം .

                 മനു നിവർ ന്നു  കിടന്നു . മുപ്പതു വർഷങ്ങൾ പഴക്കമുള്ള ഓർമകളിൽ നിന്നും ഭീമസേനനും , യുധിഷ്ഠിരനും , ബകനും ഇറങ്ങി വന്ന്   മുൻപിൽ ജീവനോടെ നില്ക്കുന്ന പോലെതോന്നി മനുവിന്ന്. ഒരൽപം മാറി  ഒരു ചെറു ചിരിയോടെ രാമനുണ്ണി മാഷും .

 എന്നാൽ കുട്ടി ഇനി ഉറങ്ങിക്കോളൂ  , സമയം ഒരുപാടായല്ലോ എന്ന് അച്ഛൻ  പറയുന്നപോലെതോന്നി മനുവിന് . ശരിയാണ് അന്നൊരൽപ്പം  വൈകി ഓഫീസിൽ  നിന്നെത്താൻ ...  ( അതൊരു പുതിയ സംഭവമല്ലെന്ന് ഭാര്യ അനുപമ പറയുമെങ്കിലും...

ഓർമകളിലെ ഈ കഥാപാത്രങ്ങൾ ഒരു പക്ഷെ മനു വളന്നപ്പോൾ കൂടെ വന്നില്ലെ ന്നു തോന്നി . അതോ മനു കൂടെ ക്കൂട്ടാതിരുന്നതോ?. അച്ഛനെക്കുറിച്ചുള്ള   ഓർമകളിൽ മാത്രം ജീവൻ  വയ്ക്കുന്ന കഥാപാത്രങ്ങളായി മാത്രം ചുരുങ്ങി അവരെല്ലാം . ഒരു പക്ഷെ മനുവിൻറെ അഞ്ചു വയസ്സുകാരി മകൾക്ക് വേണ്ടി അവയ്ക്ക് ജീവൻ വയ്പ്പിക്കാമായിരുന്നു . അതിനാകാത്തത് , ഒരു പക്ഷെ തനിക്കു സമയം കിട്ടാത്തത് കൊണ്ടോ ? അതോ അവൾക്കു കൂടുതലിഷ്ടം കമ്പ്യൂട്ടർ ഗെയിംസും , കാര്ടൂണ്‍ കഥാപാത്രങ്ങളെയും ആയതു കൊണ്ടോ ? , അറിയില്ല .അറിയാൻ ശ്രമിച്ചോ താൻ എന്ന് മനു പലവട്ടം തന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 

ഒട്ടു മുക്കാൽ  കഥകളും , ഉപദേശങ്ങളും പാതി മറന്ന അവസ്ഥയിയിലാണ് . ഓർത്തെടുക്കാൻ മനു പലവട്ടം ശ്രമിച്ചിട്ടുണ്ട് എങ്കിലും . പലതിന്റേയും അർത്ഥo പൂർണമായി  പിടി കിട്ടുന്നതിനു മുൻപേ , പുതിയ ജീവിത ക്രമങ്ങളിലെക്കും , പുതിയലോകത്തിന്റെ  പുനർ  നിർവചനം  ചെയ്യപ്പെട്ട ലക്ഷ്യങ്ങൾക്കും  വേണ്ടിയുള്ള പ്രയാണം ആരംഭിക്കേണ്ടി വന്നു മനുവിന് .

ഈയിടെ അച്ഛന്റെ പഴയ പുസ്തകങ്ങൾ പൊടിതട്ടി മാറ്റി വയ്ക്കുമ്പോൾ  , വിവേകാനന്ദ സാഹിത്യ സർവസ്വത്തിലെ  അവസാന പേജിലെ  ഒരു വാക്യം ശ്രദ്ധയിൽപ്പെട്ടു .

"വരാനിരിക്കുന്ന നാളുകളിൽ തന്റെ പൂർവ പിതാക്കന്മാരുടെ ധർമ്മ വിശ്വാസം എമ്മട്ടിലായിരുന്നു എന്ന് മനസ്സിലാക്കി ജീവിത രണാo ഗണത്തിലേക്ക് തന്റെ കുട്ടികളെ കൈ പിടിച്ചു നടത്താൻ യത്നിക്കുന്ന അച്ഛനമ്മമാർ മനസ്സുറപ്പിന്നും , വെളിച്ചത്തിന്നും വേണ്ടി ഈ പുസ്തക ത്താളുകളെ  ആശ്രയിക്കും ..."

പണ്ടെന്നോ അച്ഛൻ മടിയിലിരുത്തി ഈ വാക്യം വായിച്ചു തന്നതായൊരൊർമ്മ . അന്നതിന്റെ  പൂർണമായ അർഥം പിടി കിട്ടിക്കാണാ ൻ  വഴിയില്ല . ഇപ്പോൾ ഇന്ന്പാ ടെ മാറിയിരിക്കുന്ന ജീവിത ചര്യകളും , സാമൂഹിക ബന്ധങ്ങളും എല്ലാം ഒരു പക്ഷെ മുന്നിൽക്കണ്ടായിരിക്കും പ്രസാധകർ അന്നെതെഴുതിയത് ? . എന്തോ അറിയില്ല .

ഫേസ് ബുക്കിനും , കമ്പ്യൂട്ടർ ഗെയിംസിനും  , അതിമാനുഷിക ഹോളി വുഡ് കഥാപാത്രങ്ങൾക്കും  അവർ കാട്ടിക്കൂട്ടുന്ന  വിക്രിയകൾക്കും പിന്നാലെപ്പായുന്ന ഇന്നത്തെ കുഞ്ഞുക്കൾക്കും , ചെറുപ്പക്കാർക്കും ഒരു പക്ഷെ നമ്മുടെ പുരാതന  ആശയ സംഹിതകളും , മൂല്യങ്ങളും, സാമൂഹിക പ്രതിബദ്ധതയും  അന്യം നിന്നുപോകാനുണ്ടായ സാഹചര്യം ഉണ്ടാക്കിതീർത്ത ത്തിൽ താനടക്കമുള്ളവർക്ക് നല്ലൊരു പങ്കുണ്ടെന്ന് മനു വിശ്വസിച്ചാൽ തെറ്റുണ്ടോ ?

തന്റെ 4 വയസ്സുള്ള മകൻ ഐ-ഫോണിലെ എല്ലാ ഗെയിംസും ,"APPsഉം " കൈകാര്യം ചെയ്യാൻ മിടുക്കനാണ് എന്ന് പറയുമ്പോൾ അഭിമാനം കൊണ്ട് വീർപ്പു  മുട്ടുന്ന അച്ഛനമ്മാർ , അവനു മുന്നോട്ടു പോകാൻ , ജീവിത പ്രതി സന്ധികളിൽ മുട്ട് വിറക്കാ തിരിക്കാൻ അത് മാത്രമാണോ വേണ്ടതെന്നു ചിന്തിക്കുന്നത് നന്ന് . 

നിശാ  ക്ലബ്ബുകളും , ലഹരി പദാർഥങ്ങളും ,  ചെറുപ്പത്തിലെ പരിച്ചയിക്കുന്ന നമ്മുടെ ചെറുപ്പം തലമുറയ്ക്ക് വരും കാലങ്ങളിൽ തളരാതെ മുന്നോട്ടു പോകാൻ ,എങ്ങനെ എതിരാളിയെ മലർത്തി യടിച്ചു ജീവിത വിജയം നേടാം എന്ന് മറ്റും പഠി പ്പിക്കുന്ന  മുന്തിയ മാനെജുമെന്റ്   പാ ഠങ്ങളോ , കാപ്സ്യൂൾ പരുവത്തിൽ കൊടുക്കുന്ന എഞ്ചിനീയറിംഗ്  പാഠ ങ്ങൾക്കോ കഴിയില്ലെന്ന തിരിച്ചറിയുന്ന കാലം വിദൂരമല്ല . 

സ്നേഹം , സാഹോദര്യം , സഹജീവികളോടുള്ള  അനുകമ്പ എന്നീ ജീവിത മൂല്യങ്ങളിൽ അധിഷ്ടിതമായി  , ജീവിത പരാജയങ്ങളിൽ അടി പതറാതെ ഉറച്ച കാൽ വയ്പ്പോടെ സധൈര്യം  മുന്നോട്ടു പോകാൻ നമ്മെ പ്രാപ്തനാക്കാനുള്ള ജീവിത ക്രമങ്ങളും, ആചാരങ്ങളും, കഥകളും , ഉപദേശങ്ങളും എല്ലാം അടങ്ങുന്ന ഒരു "APP" പണ്ടുണ്ടായിരുന്നു . ... 

ഒന്ന് കൂടെ നമുക്കതിനെ  പൊടിതട്ടിയെടുത്തു കൂടെ ?, നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൂടെ  ? ....

4 comments:

  1. ഫേസ് ബുക്കിനും , കമ്പ്യൂട്ടർ ഗെയിംസിനും , അതിമാനുഷിക ഹോളി വുഡ് കഥാപാത്രങ്ങൾക്കും അവർ കാട്ടിക്കൂട്ടുന്ന വിക്രിയകൾക്കും പിന്നാലെപ്പായുന്ന ഇന്നത്തെ കുഞ്ഞുക്കൾക്കും , ചെറുപ്പക്കാർക്കും ഒരു പക്ഷെ നമ്മുടെ പുരാതന ആശയ സംഹിതകളും , മൂല്യങ്ങളും, സാമൂഹിക പ്രതിബദ്ധതയും അന്യം നിന്നുപോകാനുണ്ടായ സാഹചര്യം ഉണ്ടാക്കിതീർത്ത ത്തിൽ താനടക്കമുള്ളവർക്ക് നല്ലൊരു പങ്കുണ്ടെന്ന് മനു വിശ്വസിച്ചാൽ തെറ്റുണ്ടോ ?

    തന്റെ 4 വയസ്സുള്ള മകൻ ഐ-ഫോണിലെ എല്ലാ ഗെയിംസും ,"APPsഉം " കൈകാര്യം ചെയ്യാൻ മിടുക്കനാണ് എന്ന് പറയുമ്പോൾ അഭിമാനം കൊണ്ട് വീർപ്പു മുട്ടുന്ന അച്ഛനമ്മാർ , അവനു മുന്നോട്ടു പോകാൻ , ജീവിത പ്രതി സന്ധികളിൽ മുട്ട് വിറക്കാ തിരിക്കാൻ അത് മാത്രമാണോ വേണ്ടതെന്നു ചിന്തിക്കുന്നത് നന്ന് .

    ReplyDelete
  2. തന്റെ 4 വയസ്സുള്ള മകൻ ഐ-ഫോണിലെ എല്ലാ ഗെയിംസും ,"APPsഉം " കൈകാര്യം ചെയ്യാൻ മിടുക്കനാണ് എന്ന് പറയുമ്പോൾ അഭിമാനം കൊണ്ട് വീർപ്പു മുട്ടുന്ന അച്ഛനമ്മാർ , അവനു മുന്നോട്ടു പോകാൻ , ജീവിത പ്രതി സന്ധികളിൽ മുട്ട് വിറക്കാ തിരിക്കാൻ അത് മാത്രമാണോ വേണ്ടതെന്നു ചിന്തിക്കുന്നത് നന്ന് . >>>>>>>>>>>>> നല്ല ചിന്തകള്‍!

    ReplyDelete
  3. സ്നേഹം , സാഹോദര്യം , സഹജീവികളോടുള്ള
    അനുകമ്പ എന്നീ ജീവിത മൂല്യങ്ങളിൽ അധിഷ്ടിതമായി ,
    ജീവിത പരാജയങ്ങളിൽ അടി പതറാതെ ഉറച്ച കാൽ വയ്പ്പോടെ
    സധൈര്യം മുന്നോട്ടു പോകാൻ നമ്മെ പ്രാപ്തനാക്കാനുള്ള ജീവിത
    ക്രമങ്ങളും, ആചാരങ്ങളും, കഥകളും , ഉപദേശങ്ങളും എല്ലാം അടങ്ങുന്ന
    ഒരു "APP" പണ്ടുണ്ടായിരുന്നു . ...

    ReplyDelete